കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പുതിയ ചെയര്‍പേഴ്സനായി കെ.സി. റോസക്കുട്ടി ഈ മാസം 7 ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫീസില്‍ വെച്ചാണ് ചുമതലയേല്‍ക്കുക. കെ.എസ് സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.സി റോസക്കുട്ടിയെ ചെയര്‍പേഴ്സനായി സര്‍ക്കാര്‍ നിയമിച്ചത്. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും, സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സനുമായിരുന്നു കെ.സി റോസക്കുട്ടി.
കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ വനിതാശാക്തീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുഖ്യപങ്ക് വഹിച്ച വനിതാ വികസന കോര്പ്പറേഷന്
600 കോടിയലധികം രൂപയാണ് വിവിധ പദ്ധതികള്‍ വഴി വനിതാ ശാക്തീകരണത്തിനായി നല്കിട്ടുള്ളത്.
കോവിഡ് കാലത്ത് നടപ്പാക്കിയ സ്മൈല്‍ പദ്ധതി, നൈപുണ്യ വികസനം, സ്ത്രീ സുരക്ഷ പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കി വരുന്നു. വിവിധ ദേശീയ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ കേരളത്തിലെ ചാനലൈസിംഗ് ഏജന്‍സിയായും വനിതാ വികസന കോര്പ്പറേഷന് പ്രവര്‍ത്തിച്ച് വരികയാണ്.