ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അനുമതി നല്കിയ നടപടിക്കെതിരെ ശശി തരൂര്‍ എം.പി. മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ വാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ കൊവാക്സിന് ഉപയോഗിക്കരുത്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം കൊവിഷീല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ പറഞ്ഞു.
രാജ്യത്ത് കൊവാക്സിന്, കൊവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. അടിയന്തര സാഹചര്യത്തില്‍ വാക്സിന് ഉപയോഗിക്കുന്നതിനാണ് അനുമതി. രണ്ടു വാക്സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്കി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കൊവിഡ് വാക്സിനാണ് കൊവാക്സിന്. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്സിന് വികസിപ്പിച്ചത്. ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിനാണ് കൊവിഷീല്‍ഡ്.