മൂവാറ്റുപുഴ : അപകട രഹിത ഇലക്ട്രിക് ലൈൻ നടപ്പിലാക്കുന്നതിനെ കുറിച്ച് പഠനം നടത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മാത്യു കുഴൽ നാടൻ എം എൽ എ അറിയിച്ചു. മൂവാറ്റുപുഴയിൽ താലുക്ക് സഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ . ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് അന്യ സംസ്ഥാന തൊഴിലാളിയുടെ മകൻ മരിക്കാനിടയായ ദാരുണ സംഭവത്തേ തുടർന്നാണ് എം എൽ എ യുടെ നിർദേശം. പഴകിയ കെ.എസ്.ഇ.ബി ലൈനുകൾ കണ്ടെത്തി റിപ്പോർട്ട് നൽകണം. പഴക്കം ചെന്ന ഇലക്ട്രിക് ലൈനുകൾ മാറ്റാനും യോഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഇതിനായി വിപുലമായ ക്യാമ്പ് നടത്താനും തീരുമാനിച്ചു. പൊടിശല്യം രൂഷമായ തോടെ കക്കടാശേരി – കാളിയാർ റോഡിന്റെ നിർമ്മാണം തടസപെട്ടിരുന്നു. ഇതുമായി ബന്ധപെട്ട് പൊടിശല്യം ഒഴിവാക്കാൻ നാട്ടുകാർ ആവശ്യപ്പെട്ട വാട്ടർ സ്പ്രിംഗ്ലിങ്ങ് നടത്താനും യോഗം നിർദേശം നൽകി.
കഴിഞ്ഞ താലൂക്ക് സഭ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തി. ചില കാര്യങ്ങളിൽ ഉണ്ടായ കാല താമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ദക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ നിർദേശം നൽകി.
ക്രിസ്തുമസ് – ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ ജാഗ്രത പാലിക്കാൻ എക്സൈസ് വകുപ്പിന് നിർദേശം നൽകി. വാഴക്കുളത്തെ ചക്കിപാറ, പായിപ്രയിലെ പോയാലിമല പ്രദേശങ്ങളിൽ ലഹരി മാഫിയ സംഘം തമ്പടിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും യോഗം നിർദ്ദേശം നൽകി.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്, കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്മാന് വിജയശിവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ , ബിനോ.ചെറിയാന്, ഷെല്‍മി ജോണ്സണ്, തഹസീല്‍ദാര്‍ (എല്‍.ആര്) അസ്മാബീവി. പി.പി എന്നിവര്‍ സന്നിഹിതരായിരുന്നു