ചികിത്സക്കായി ജര്‍മ്മനിയിലേക്ക് പോകാനിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് പോയി. ആലുവ പാലസില്‍ വിശ്രമത്തിലായിരുന്ന ഉമ്മന്‍ചാണ്ടി വൈകുന്നേരത്തോടെയാണ് പുതുപള്ളിയിലേക്ക് പോയത്. ഈ ആഴ്ച അവസാനത്തോടെയായിരിക്കും അദ്ദേഹം ചികിത്സക്കായി ജര്‍മ്മനിയിലേക്ക് പോകുന്നത്. അതുവരെ പുതുപള്ളിയില്‍ തന്നെ തുടരുമെന്ന് കുടുംബം അറിയിച്ചു.
നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസ്സം നില്‍ക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.
31ാം തിയതിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ 79ാം പിറന്നാള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു. ചികിത്സാര്‍ത്ഥം ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷം മടങ്ങിയത്.