പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭക്ഷണത്തിനും, താമസ സൗകര്യങ്ങള്‍ക്കുമായി എല്ലാ റസ്റ്റ് ഹൗസുകളും ജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. റസ്റ്റ് ഹൗസ് ബുക്കിംഗിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ 154 റസ്റ്റ്് ഹൗസുകളും നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി റസ്റ്റ് ഹൗസുകള്‍ ക്ലീന്‍ കാമ്പുസുകളാക്കാന് തീരുമാനിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.