ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപിതാവിന് ആദരം അര്‍പ്പിച്ചു. ‘പ്രിയപ്പെട്ട ബാപ്പുവിന് നാം പ്രണാമം അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും കുലീന ചിന്തകളില്‍ നിന്നും നമുക്ക് ഇനിയും ഏറെ പഠിക്കാനിരിക്കുന്നു. സമൃദ്ധവും ദയാനുകമ്പയോടും കൂടിയതുമായ ഒരു ഇന്ത്യയുടെ സൃഷ്ടിക്കായി അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ നമ്മെ നയിക്കട്ടെ’. പ്രധാനമന്ത്രി പറഞ്ഞു
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മദിനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് സ്മരണാഞ്ജലി അര്‍പ്പിച്ചു. ‘വിനയാന്വിതനും ദൃഡ ചിത്തനുമായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി. ലാളിത്യത്തിന്റെ ദൃഷ്ടാന്തമായിരുന്ന അദ്ദേഹം രാഷ്ട്രത്തിന്റെ ക്ഷേമത്തിനായി ജീവിച്ചു. അദ്ദേഹത്തിന്റെ ജയന്തി ദിനമായ ഇന്ന്, രാജ്യ നന്മയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെയെല്ലാം നാം കൃതജ്ഞതയോടെ ഓര്‍ക്കുന്നു.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.