നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് മാഫിയ സംഘത്തിലെ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ മറുപടിയുമായി ബിനീഷ് കോടിയേരി. അനൂപ് മുഹമ്മദിനെ വര്‍ഷങ്ങളായി അറിയാമെന്നും എന്നാല്‍ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം ബിനീഷ് കോടിയേരി നിഷേധിച്ചു. അനൂബ് മുഹമ്മദുമായി വ്യക്തിബന്ധം മാത്രമാണ് ഉള്ളത്. അനൂബിന് ലഹരി മാഫിയയുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു. അറസ്റ്റിലായ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.
അനൂബ് മുഹമ്മദിനെ അഞ്ചെട്ട് വര്‍ഷമായി പരിചയമുണ്ട്. അനൂബ് കേസില്‍ പിടിക്കപ്പെടുന്നതുവരെ ഇങ്ങനെയൊരു ആളാണ്, ഇത്തരത്തിലുള്ള ബിസിനസ് ചെയ്യുന്ന ആളാണെന്ന ധാരണ എനിക്ക് ഇല്ല. എന്നെ സംബന്ധിച്ച് അത് ഷോക്കിങ് ആയിരുന്നു. ടീ ഷര്‍ട്ട് ബിസിനസായിരുന്നു അനൂബിന് ആദ്യം. റെസ്റ്റോറന്റ് തുടങ്ങാന്‍ എന്നോട് ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കളോട് പണം കടം വാങ്ങിയിട്ടുണ്ട്. ആ റെസ്റ്റോറന്റ് പിന്നീട് നഷ്ടത്തിലായി. അനൂബിന്റെ വീടുമായും എനിക്ക് ബന്ധമുണ്ട്. അനൂബ് ഇത്തരമൊരു കേസില്‍ പിടിക്കപ്പെട്ടത് എനിക്ക് മാത്രമല്ല അയാളുടെ ഉമ്മക്കും ഉപ്പക്കും വരെ ഷോക്കിങ് ആയിരുന്നു. അവര്‍ക്കും ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് അറിയുമായിരുന്നില്ല’.
ബിനീഷ് കോടിയേരിക്ക് ബംഗളുരുവിലെ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നാണ് പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത അനൂബിന് വേണ്ടി ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കോടിയേരിയാണ്. ഈ ഹോട്ടലിന്റെ മറവില്‍ മയക്കുമരുന്ന് വില്പന നടന്നു. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂബിനൊപ്പം ബിനീഷും പങ്കെടുത്തു. ജൂലൈ 10ന് അനൂബിനെ ബിനീഷ് കോടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായത്. ജൂലൈ 10ന് ബിനീഷ് അനൂബിനെ 26 തവണ വിളിച്ചെന്നും ഫിറോസ് ആരോപിച്ചു.
‘