മൂവാറ്റുപുഴ : ബഡ്ജറ്റില്‍ വകയിരുത്തിയ രണ്ട് റോഡുകള്‍ക്ക് ഭരണാനുമതിയായതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. വാഴക്കുളം – അരിക്കുഴ റോഡിന് 2.60 കോടി രൂപയുടെ ഭരണാനുമതിയും മാറിക – കോഴി പള്ളി റോഡിന് 2.49 കോടി രൂപയുടെ ഭരണാധിയുമാണ് ലഭിച്ചത്.
2024-25 സാമ്പത്തിക ബഡ്ജറ്റില്‍ വക കൊള്ളിച്ചിരുന്ന രണ്ട് റോഡുകള്‍ക്കുമാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തുടങ്ങുമെന്ന് എംഎല്‍എ അറിയിച്ചു.