മൂവാറ്റുപുഴ : ആരോഗ്യ ചികിത്സാ രംഗത്തും ജീവകാരുണ്യ ഭവന നിര്‍മ്മാണ മേഘലയിലും ഫോമ നല്കുന്ന കൈതാങ്ങ് മലയാളിക്ക് അനുഗ്രഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ്) കേരളാ കണ്വന്ഷന് മുവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളുടെ നിര്‍ണ്ണയത്തിനും തുടര്‍ ചികിത്സകള്‍ക്കും ഫോമ പോലെയുളള വിദേശ മലായാളി സംഘടനകള്‍ നല്കുന്ന സേവനങ്ങളും കരുതലും ആശ്വാസകരമാണ്. എല്ലാ മേഘലയിലും കയ്യൊപ്പ് ചാര്‍ത്തി മികച്ച പ്രവര്‍ത്തനമാണ് ഫോമ ചെയ്ത് വരുന്നതെന്നും അദ്ധേഹം പറഞ്ഞു. ഇടുക്കി ആദിവാസി മേഖലയില്‍ ഫോമ നടപ്പിലാക്കുന്ന ലഹരി വിമുക്ത പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ പദ്ധതി വിശദീകരണം നടത്തി. കേരള കണ്വെന്ഷന് ചെയര്മാന് തോമസ് ഒലിയാംകുന്നേല്‍ സ്വാഗതം പറഞ്ഞു. ഫോമാ എക്സലന്‍സ് അവാര്‍ഡ് 2023 ഡെന്റ് കെയര്‍ സ്ഥാപകന്‍ ജോണ്കുര്യാക്കോസിനും കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് എഞ്ചിനിയര്‍ ഫിലിപ്പ് മാന്‍കുഴിയില്‍, അടൂരിനും സമ്മാനിച്ചു.
എംപിമാരായ അഡ്വ. ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ് , എംഎല്‍എമാരായ ഡോ. മാത്യു കുഴല്നാടന്, അഡ്വ. അനൂപ് ജേക്കബ്, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എമാരായ ജോസഫ് വാഴക്കന്, എല്‍ദോ അബ്രഹാം, കണ്‍വീനര്‍മാരായ സാബുജോണ്‍, തേജസ് ജോണ്‍, മാറാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.പി ജോളി, ഫോമാ ഭാരവാഹികളായ ജോ സെക്രട്ടറി, ഡോ. ജയിമോള്‍ ശ്രീധര്‍, വുമണ്‍സ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അമ്പിളി സജിമോന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട് എന്നിവര്‍ സംസാരിച്ചു. ജോ. ട്രഷര്‍ ജെയിംസ് ജോര്‍ജ്,
നന്ദി പറഞ്ഞു.
മികച്ച നേതൃത്വം
ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറാര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫോമയുടെ പ്രവര്‍ത്തനം. വൈസ് പ്രസിഡന്റ് സണ്ണി വള്ളികളം, ജോ സെക്രട്ടറി, ഡോ. ജയിമോള്‍ ശ്രീധര്‍, ജോ. ട്രഷര്‍ ജെയിംസ് ജോര്‍ജ് എന്നീ 6 പേരടങ്ങുന്ന എക്സിക്കുട്ടീവും ഫോമക്കുണ്ട്. 84 സംഘടനകളാണ് ഫോമക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. തോമസ് ഓലിയാംകുന്നേലാണ് കേരള കണ്വെന്ഷന് ചെയര്‍.
ചാരിറ്റി പദ്ധതികളുടെയും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളുടേയും വിതരണം
കണ്‍വന്‍ഷനോടനുബന്ധിച്ച് ചാരിറ്റി പദ്ധതികളുടെ വിതരണവും 23 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. നിര്‍ദ്ധനരായ 4 സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്കി. ഇടുക്കിയിലെ ആദിവാസിമേഘലയില് ലഹരി വിമുക്ത കേന്ദ്രത്തിനായി എ രാജ എം എല്‍ എയുടെ നേതൃത്വത്തിലുളള 2 വര്‍ഷം നീണ്ടു നില്ക്കുന്ന പ്രൊജക്റ്റിനും ഫോമ തുടക്കം കുറിച്ചു. മാറാടി പഞ്ചായത്തില്‍ല്‍ വേസ്റ്റ് മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ബിന്നുകള്‍ സ്ഥാപിക്കും. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 2മുതല്‍ 5വരെ കേരളത്തെ അറിയാന്‍ സമ്മര്‍ ടൂ കേരള ട്രിപ്പും സംഘടിപ്പിച്ചിട്ടുണ്ട്.