മൂവാറ്റുപുഴ: സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന രീതിയില്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസില്‍ ഡിവൈഎഫ്ഐ പരാതി നല്കി. പായിപ്ര പഞ്ചായത്തിലെ പേഴയ്ക്കാപ്പിള്ളി സ്വദേശികളായ സജി ഇബ്രാഹിം ചോട്ടുഭാഗത്ത്, ഇബ്രാഹിം ഹൈദ്രോസ് പാണ്ടിയാരപ്പിള്ളി എന്നിവര്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ പായിപ്ര മേഖല കമ്മിറ്റി പരാതി നല്‍കിയത്.
സജി ഇബ്രാഹിം മുസ്ലീം ലീഗിന്റേയും ഇബ്രാഹിം ഹൈദ്രോസ്കോണ്ഗ്രസിന്റേയും സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ ഏപ്രില്‍ 26 ന് തിരുവനന്തപുരത്ത് വച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എ യുമായുണ്ടായ തര്‍ക്കത്തേ തുടര്‍ന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ അപമാനകരമായ പ്രചാരണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു