പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ഇരുന്നൂറിലധികം സീറ്റുകളിലാണ് ടി.എം.സി ഇപ്പോള്‍ മുന്നേറുന്നത്. 84 സീറ്റില്‍ ബി.ജെ.പി യും മുന്നേറുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജി 3000ലധികം വോട്ടുകള്‍ക്ക് നന്ദിഗ്രാമില്‍ പിന്നിലാണ്. ബിജെപിയുടെ സുവേന്ദു അധികാരിക്കെതിരെയാണ് മമത ബാനര്‍ജി മത്സരിക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നിലാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് പശ്ചിമ ബംഗാളില്‍ കാണാന്‍ കഴിയുന്നത്.
ഭബനിപുര് മണ്ഡലത്തില്‍ തൃണമൂലിന്റെ ശോഭന്ദേബ് ചട്ടോപാധ്യയാണ് മുന്നില്‍ നില്‍ക്കുന്നത്. ഉദയനാരായണ്‍പൂരില്‍ തൃണമൂലിന്റെ സമീര്‍ ഖാന് പഞ്ച ഏകദേശം 13991 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഞ്ചാം റൗണ്ടിന് ശേഷവും 11140 വോട്ടിന്റെ പിന്തുണയോടെ തൃണമൂലിന്റെ പാര്‍ത്ഥ ചാറ്റര്‍ജി മുന്നിട്ട് നില്‍ക്കുകയാണ്.
തൃണമൂലിന്റെ രാജ് ചക്രബര്‍ത്തി ബറക്പ്പൂരില് മുന്നേറുന്നു. അസന്‍സോള്‍ ദക്ഷിനില്‍ നിന്നും തൃണമൂലിന്റെ സയനി ഘോഷ് ബി.ജെ.പിയുടെ അഗ്നിമിത്ര പോളിനെ പിന്നിലാക്കി.