ചങ്ങാനേശ്ശേരി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശശി തരൂര്‍ എം.പി. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നത്ത് പത്മനാഭന് പറഞ്ഞിട്ടുണ്ട്. മന്നം ഇത് പറഞ്ഞത് 100 വര്‍ഷം മുമ്പാണ്. രാഷ്ട്രീയത്തില്‍ താനിത് ഇടക്കിടക്ക് മനസ്സിലാക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. മന്നത്ത് പത്മനാഭന്റെ 146-ാം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് തരൂര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്തത്.
അതേസമയം ശശി തരൂര്‍ ‘ഡല്‍ഹി നായര്‍’ ആണെന്ന പരാമര്‍ശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും വേദിയില്‍ തിരുത്തി. ശശി തരൂര്‍ കേരള പുത്രനാണെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. ആ തെറ്റ് തിരുത്താനാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
‘ഇദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായരാണെന്ന് പറഞ്ഞയാളാണ് ഞാന്‍. ആ തെറ്റ് തിരുത്താനും കൂടിയാണ് ഇന്നിവിടെ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. അദ്ദേഹത്തോളം യോഗ്യതയുള്ള മറ്റൊരാളെ ഞാന്‍ കാണുന്നില്ല ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍.’ എന്നായിരുന്നു ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും രാഷ്ട്രീയത്തില്‍ ഇത് അനുഭവിക്കുന്നുണ്ടെന്ന് തരൂരും പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്താണ് മന്നം ജയന്തി പൊതുസമ്മേളനം പുരോഗമിക്കുന്നത്. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു.10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇത് ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തിയിലേക്ക് ക്ഷണിക്കുന്നത്.