ജമ്മു കശ്മീരില്‍ ഇന്നലെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ഗ്രാമത്തില്‍ വീണ്ടും സ്ഫോടനം. അപ്പര്‍ ഡംഗ്രിയില്‍ ഇന്നലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപമാണ് ഇന്ന് വീണ്ടും സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ 24 മണിക്കൂറിനിടെ ഗ്രാമത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. നാല് പേര് അത്യാസന്ന നിലയിലാണ്. പത്തോളം പേര്‍ക്ക് പരുക്കുണ്ട്.
‘ആദ്യത്തെ വെടിവയ്പ്പ് നടന്ന വീടിന് സമീപമാണ് വീണ്ടും സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്ഫോടനത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. ഒരു കുട്ടി മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണ്. മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. ഡിവിഷണല്‍ കമ്മീഷ്ണറെ കൂടാതെ ഐജി സിആര്‍പിഎഫും സ്ഥലത്തെത്തിയിട്ടുണ്ട്,’ ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന രണ്ട് ഭീകരരെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ്് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി ഭീകരാക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണ് രജൗരിയില്‍ നടക്കുന്നത്. പ്രതിഷേധക്കാരെ കാണാനെത്തിയ ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയ്ക്കും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സ്ഫോടനം നടന്നതെങ്ങനെയാണെന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
‘ജില്ലാ ഭരണകൂടം പരാജയപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഇവിടെ വന്ന് ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം,’ ഒരു പ്രദേശവാസിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.