തിരുവനന്തപുരം: മന്നം ജയന്തി പ്രമാണിച്ച് ശനിയാഴ്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും സിഎംഡി അവധി പ്രഖ്യാപിച്ചു. അന്നേദിവസം സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം പകരം അവധി ലഭിക്കുന്നതാണ്. പകരം അവധി ലഭിക്കുന്ന ദിവസവും ഡ്യൂട്ടി ഓഫ് ആയാല്‍ മറ്റൊരു ദിവസം അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു. എന്നാല്‍ വീക്കിലി ഓഫ് മറ്റൊരു ദിവസത്തേക്ക് മാറ്റി അനുവദിക്കുന്നതല്ല.