ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാല്‍ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാന്‍ ആര്‍ക്കും അധികാരമില്ല.
തിയോഡേഷ്യസ് എന്നത് ഗൂഗിളില്‍ നോക്കിയാല്‍ അര്‍ഥം മനസ്സിലാകും. എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വികസനത്തിന് ആരും തടസം നില്ക്കാന് പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താന്‍ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താന്‍ പറഞ്ഞത്. ആരുടേയും സിര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.
വര്‍ഗീയ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വര്‍ഗീയ ദ്രുവീകരണത്തിനും കലാപത്തിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഫാ. തിയോഡേഷ്യസിന്റെ പ്രസ്താവനകളെന്ന് എഫ്ഐആറില്‍ പറയുന്നു.
വിഴിഞ്ഞം സമരത്തിനെതിരായ മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഫാ.തിയോഡേഷ്യസിന്റെ വര്‍ഗീയ പരാമര്‍ശം. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. വിവാദമായതിന് പിന്നാലെ വിവാദ പ്രസ്താവന പിന്‍വലിച്ച വൈദികന് ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. പരാമര്‍ശം നാക്കുപിഴയായിരുന്നുവെന്നായിരുന്നു വിശദീകരണം.