സ്വന്തം ഇഷ്ടപ്രകാരം നേതാക്കള്‍ക്ക് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഒരു നിയന്ത്രണവും നിര്‍ദേശവും കെപിസിസി നല്‍കിയിട്ടില്ല. ശശി തരൂരും മാലികാര്‍ജുന്‍ ഖാര്‍ഗെയും പ്രബലരായ സ്ഥാനാര്‍ഥികളാണെന്നും കെ. സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചു.
തരൂര്‍ യോഗ്യനാണ്. മനസാക്ഷി വോട്ടിനാണ് കെപിസിസി മുന്‍ഗണന. ഖാര്‍ഗെ സീനിയര്‍ നേതാവാണ്. രണ്ടുപേരും യോഗ്യന്മാരാണ്. ഒരുപാട് തലമുറയ്ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് ഖാര്‍ഗെ. ആര് വേണം എന്നത് പാര്‍ട്ടി വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നും കെ സുധാകരന് പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിര്‍ദ്ദേശപത്രികയുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. ഇവര്‍ക്കു പുറമെ കെ.എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിരുന്നു. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാക്കും.
ഈ മാസം എട്ടാം തിയതി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ 14 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ശശി തരൂര്‍ അഞ്ചും കെ.എന്‍ ത്രിപാഠി ഒരു സെറ്റും പത്രികയും നല്‍കിയിട്ടുണ്ട്.