അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പന് നഞ്ചമ്മാള്‍ ദമ്പതികളുടെ ആണ് കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു.
കഴിഞ്ഞ പത്തൊമ്പതാം തിയതിയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രക്തക്കുറവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. ഈ വര്‍ഷത്തെ രണ്ടാമത്തെ ശിശു മരണമാണിത്. കഴിഞ്ഞ വര്‍ഷം ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.