മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻെ (കെഎസ്എസ്പിപിയു ) 32-ാമത് എറണാകുളം ജില്ല സമ്മേളനം മാർച്ച് 22, 23ന് മൂവാറ്റുപുഴയിൽ നടക്കും. സമ്മേളനം നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ എംസിഎസ് ആശുപത്രി സെക്രട്ടറി എം എ സഹീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡൻ്റ് ബി വി അഗസ്റ്റിൻ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് വി മുരളീധരൻ, ജില്ല സെക്രട്ടറി കെ മോഹനൻ, കെജിഒഎ മേഖല സെക്രട്ടറി ഡി ഉല്ലാസ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു. 301 അംഗ സ്വാഗത സംഘം ജനറൽ കമ്മിറ്റിയേയും 25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു ഭാരവാഹികൾ: പിഎം ഇസ്മയിൽ (ചെയർമാൻ) ഫ്രാൻസിസ് മാനുവൽ (കൺവീനർ), കെ കെ മൈതീൻ (ട്രഷറർ)