ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍. ബജറ്റില്‍ കര്‍ഷകരെ സഹായിക്കുന്ന ഒരു പദ്ധതിയുമില്ലെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി.യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കേന്ദ്ര സര്‍ക്കാരിലെ ഒഴിവുകള്‍ നികത്താനോ ഉള്ള പദ്ധതികള്‍ ബജറ്റില്‍ ഇല്ലെന്ന് ഇടത് എംപിമാര്‍ വിമര്‍ശിച്ചു.
എളമരം കരീം എംപി
ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ പദ്ധതിയൊന്നുമില്ലെന്ന് എളമരം കരീം എംപി പറഞ്ഞു.
ബിനോയ് വിശ്വം എംപി
താഴിലാളി വിരുദ്ധവും കര്‍ഷകവിരുദ്ധവുമായ ബജറ്റ് കുത്തകകള്‍ക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
എ എ റഹീം എം പി
ബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു നിര്‍ദേശവുമില്ലെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. പുതുതലമുറയുടെ ജീവിതച്ചെലവ് കൂട്ടുന്ന ബജറ്റാണിതെന്നും ഭാവി ഇന്ത്യയ്ക്ക് വേണ്ടി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.