റെയില്‍വേക്ക് 1.10 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. 2022 മാര്‍ച്ചിനുള്ളില്‍ 8000 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കും.
കേരളത്തിനും പശ്ചിമ ബംഗാളിനും ഹൈവെ വികസനത്തിന് ധനസഹായം. മഥുര- കൊല്ലം കോറിഡോര്‍ അടുത്ത വര്‍ഷം നിര്‍മാണം ആരംഭിക്കും. കേരളത്തില്‍ 1100 കിലോ മീറ്റര്‍ റോഡ് നിര്‍മിക്കും. ഇതിനായി 65000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോക്ക് 1967 കോടി ബജറ്റില്‍ വകയിരുത്തി. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി.