ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിയെ േപ്രാസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ഡല്‍ഹി പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്ന ആവശ്യമാണ് പൊലീസ് ഡല്‍ഹി കോടതിയില്‍ ഉന്നയിച്ചത്. െസക്ഷന് 498 എ, 306 എന്നീ വകുപ്പുകളനുസരിച്ച് ഡല്‍ഹി പൊലീസ് തരൂരിനെതിരെ കേസെടുത്തിരുന്നു. കേസില്‍ തരൂര്‍ നിലവില്‍ ജാമ്യത്തിലാണ്.
തരൂരിനുമേല്‍ ഐ.പിസിയിലെ 498 എ (ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീയോട് ക്രൂരത കാണിക്കല്‍), 306 (ആത്മഹത്യാ പ്രേരണ) അല്ലെങ്കില്‍ അതിന് പകരമായി 302 (കൊലക്കുറ്റം) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തണമെന്ന് അന്വേഷണ ഏജന്‍സി പ്രേത്യക ജഡ്ജി അജയ് കുമാര്‍ കുഹാറിനോട് അപേക്ഷിച്ചു. ‘കാറ്റി’ എന്നു പേരായ പെണ്‍കുട്ടിയുടെയും ചില ബ്ലാക്ബറി സന്ദേശങ്ങളുടെയും പേരില്‍ തരൂരും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്ന് ദമ്ബതികളുെട വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നയാളുടെ മൊഴിയില്‍ പറയുന്നുവെന്ന് േപ്രാസിക്യൂട്ടര്‍ പറഞ്ഞു. കേസിലെ സാക്ഷികളിലൊരാളാണ് ഇൗ വീട്ടു ജോലിക്കാരന്.
തരൂരുമായുള്ള അസ്വാരസ്യങ്ങളില്‍ സുനന്ദ പുഷ്കര്‍ ദുഃഖത്തിലായിരുന്നുവെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. തരൂരും സുനന്ദയുമായി അടിപിടി ഉണ്ടായിരുന്നുവെന്നും മരിക്കുന്നതിന് കുറച്ച് ദിവസം മുമ്ബ് സുനന്ദയുടെ ശരീരത്തില്‍ വിവിധ മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. തരൂരിന്‍െറ പീഡനമാണ് സുനന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡല്‍ഹി പൊലീസ് വാദിച്ചു.
ഒക്ടോബര്‍ 17ന് കേസ് വീണ്ടും വാദം കേള്‍ക്കും. തുടര്‍ നടപടിക്കായി കേസ് നേരത്തെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായിരുന്നു. 51കാരി സുനന്ദ പുഷ്കറിനെ 2014 ജനുവരി 17ന് രാത്രിയാണ് ഡല്‍ഹി ചാണക്യപുരിയിലുള്ള ആഢംഭര ഹോട്ടലായ ‘ലീല’യിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.