അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗംഭീര റോഡ് ഷോ. 15 കീമി ദൂരമാണ് പ്രധാനമന്ത്രി റോഡ് ഷോ ആയി സഞ്ചരിച്ചത്.
യാത്ര കടന്നുപോകുന്ന വഴിയിലുടനീളം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേണ്ട അലങ്കാരങ്ങള്‍ ഒരുക്കിയിരുന്നു. മോദിയുടെ പോസ്റ്ററുകളും പലയിടത്തും പതിച്ചിട്ടുണ്ട്.
നവീകരിച്ച അയോധ്യധാം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേ ഭാരതും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവും ചടങ്ങില്‍ പങ്കെടുത്തു.
മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളവും മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. 15,700 കോടി രൂപയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനമാണ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കുക.