ബംഗളൂരു: ചിത്രദുര്‍ഗയില്‍ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെത്തി. ചിത്രദുര്‍ഗയിലെ ചള്ളക്കെരെ ഗേറ്റിന് സമീപമുള്ള ഒരു വീട്ടില്‍ നിന്നാണ് ഒരു കുടുംബത്തിലെ അംഗങ്ങളുടേതെന്ന് സംശയിക്കുന്ന അഞ്ചോളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.വീട് 2019 മുതല്‍ പൂട്ടിക്കിടക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.കണ്ടെത്തിയത് വിരമിച്ച സര്‍ക്കാര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്രന് (57) എന്നിവരുടെ അസ്ഥികൂടങ്ങളാണെന്ന് പോലീസ് സംശയിക്കുന്നു. ജഗന്നാഥ് റെഡ്ഡി ചിത്രദുര്‍ഗ താലൂക്കിലെ ദൊഡ്ഡ സിദ്ധവനഹള്ളി സ്വദേശിയാണ്.