ദല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില 200 രൂപ വീതം കുറച്ചതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. 14.2 കിലോ ഭാരമുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 18 ശതമാനം കുറവാണിത്.ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില ഓരോ ഉപയോക്താവിനും 200 രൂപ വീതം കുറച്ചിട്ടുണ്ട്, അനുരാഗ് താക്കൂര്‍ പറഞ്ഞു.
രാജ്യം ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ പൊറുതിമുട്ടുന്ന സമയത്താണ് പാചക വാതക വില കുറയുന്നത്. ഈ വര്‍ഷം നിര്‍ണായകമായ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കും 2024 ലെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി ഇന്ത്യയിലെ ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ തീരുമാനം ഗുണം ചെയ്യും. വര്‍ധിപ്പിച്ച സബ്സിഡിക്കായി ഗവണ്മെന്റ് 4,000 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരും.
ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചപ്പോള്‍, സര്‍ക്കാരിന്റെ ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഇനി സിലിണ്ടറിന് 400 രൂപ കുറയും.’പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് ഇതിനകം 200 രൂപ സബ്സിഡി ലഭിക്കുന്നു, എന്നാല്‍ നിരക്ക് കുറയുന്നതിന്റെ ഗുണം അവര്‍ക്കും ലഭിക്കും. അതായത് ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറിന് 400 രൂപയായിരിക്കും നിരക്ക്,’ താക്കൂര്‍ പറഞ്ഞു.
2014 മുതല്‍ സ്ത്രീകള്‍ക്കും അവരുടെ ശാക്തീകരണത്തിനും പിന്തുണയുമായി പ്രധാനമന്ത്രി തുടര്‍ച്ചയായി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പിഎംയുവൈ പ്രകാരം 9.6 കോടി സ്ത്രീകള്‍ പ്രയോജനം നേടിയിട്ടുണ്ടെന്നും താക്കൂര്‍ പറഞ്ഞു. 2014 മുതല്‍ പ്രധാനമന്ത്രി മോദി സ്ത്രീകള്‍ക്കും അവരുടെ ശാക്തീകരണത്തിനും അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്നു. 9.6 കോടി സ്ത്രീകള്‍ക്ക് ഉജ്ജ്വല യോജനയില്‍ നിന്ന് പ്രയോജനം ലഭിക്കുന്നുവെന്നും,” അദ്ദേഹം പറഞ്ഞു.
75 ലക്ഷം സ്ത്രീകള്‍ക്ക് പ്രധാനമന്ത്രിയുടെ സമ്മാനം
പിഎംയുവൈ പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകള്‍ സൗജന്യമായി നല്‍കുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഓണത്തിനും രക്ഷാബന്ധന്റെ തലേദിവസവും പ്രധാനമന്ത്രി സ്ത്രീകള്‍ക്ക് ഒരു വലിയ സമ്മാനം നല്‍കിയെന്നും 75 ലക്ഷം സ്ത്രീകള്‍ക്ക് ഉജ്ജ്വല യോജന പ്രകാരം സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കുമെന്നും പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .’
2016 മെയ് മാസത്തില്‍ ആരംഭിച്ച പ്രധാനമന്ത്രി ‘ജ്ജ്വല യോജന’ഗവണ്മെന്റിന്റെ ഒരു സുപ്രധാന സാമൂഹിക ക്ഷേമ സംരംഭമായി നിലകൊള്ളുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യത്തിന്റെ പരിധിക്ക് താഴെയുള്ളവര്‍ക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
ഉജ്ജ്വല യോജനയുടെ പ്രധാന ലക്ഷ്യം മരം, കല്‍ക്കരി, ബയോമാസ് തുടങ്ങിയ ഖര ഇന്ധനങ്ങളെ ആശ്രയിക്കുന്ന പരമ്പരാഗത പാചകരീതികള്‍ക്ക് പകരം സുരക്ഷിതവും വൃത്തിയുള്ളതുമായ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) ലഭ്യമാക്കുന്നതാണ്.