ആന്ധ്രാപ്രദേശില്‍ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. താടിമാരി ബ്ലോക്കിലെ പള്ളിഗ്രാമത്തിന് സമീപം രാവിലെ 7 മണിയോടെയാണ് സംഭവം.
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികള്‍ പൊട്ടി വീണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത്. പോസ്റ്റില്‍ വണ്ടി ഇടിച്ച ഉടന്‍ ഡ്രൈവര്‍ ചാടി പുറത്തിറങ്ങി. യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം ഉടന്‍ തന്നെ അധികൃതര്‍ വിച്ഛേദിച്ചു. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാപ്പള്ളി ഗ്രാമത്തില്‍ നിന്നുള്ള തൊഴിലാഴികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.
”ഞങ്ങള്‍ ഇതുവരെ 8 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് മുതല്‍ ആറ് വരെ യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞങ്ങള്‍ അവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി, ”ഗുഡ്ഡംപള്ളി ഗ്രാമത്തില്‍ നിന്നുള്ള കര്ഷകത്തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതായി എസ്ഐ പറഞ്ഞു.