തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
ട്രഷറി താഴിട്ട് പൂട്ടി താക്കോലുമായാണ് ധനമന്ത്രി നടക്കുന്നത്. പഞ്ചായത്തില്‍ പുല്ല് വെട്ടിയതിന് കൊടുക്കാനുള്ള കാശ് പോലും ട്രഷറിയില്‍നിന്ന് പാസാകില്ലെന്ന് സതീശന് വിമര്‍ശിച്ചു.
കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം മുഴുവന്‍ നല്‍കണമെന്ന് തന്നെയാണ് തങ്ങളുടെ നിലപാട്. എന്നാല്‍
ധനപ്രതിസന്ധിയുടെ ഞെരുക്കത്തിന്റെ മുഴുവന്‍ കാരണം കേന്ദ്ര അവഗനയാണെന്ന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ധനപ്രതിസന്ധിയുടെ പ്രധാന കാരണമെന്നും സതീശന് വ്യക്തമാക്കി.