കൊച്ചി : അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തുന്ന വിവാദ നടപടികള്‍ക്കെതിരെ മുന്നില്‍ നിന്നു പോരാടുന്ന വ്യക്തിയാണ് ഐഷ. തന്നെ കരുവാക്കി ദ്വീപിലെ പ്രേശ്നങ്ങൾ മറക്കാനാണ് അവർ ശ്രേമിക്കുന്നതെന്നും ബിസിനസ് താത്പര്യങ്ങള്‍ മുന്നിൽ കണ്ടാണ് ലക്ഷദ്വീപിൽ വികസനം നടത്താൻ പ്രഫുല്‍ പട്ടേൽ ഒരുങ്ങുന്നതെന്നും ഐഷ സുല്‍ത്താന ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ചില ബിസിനസ് താത്പര്യമുണ്ട്. സ്വന്തം മകൻ്റെയും കുടുംബത്തിൻ്റെയും ബിസിനസ് താല്പര്യങ്ങള്ക്കായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി ഇടപെട്ട് മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ഐഷ കൂട്ടിച്ചേർത്തു.
അടുത്തിടെ ഒരു ചാനല്‍ സംവാദത്തില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഐഷയ്ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം കേസെടുത്തിരുന്നു. ദ്വീപില്‍ വിളിച്ചു വരുത്തി രണ്ട് പ്രാവശ്യം ചോദ്യം ചെയ്യലിന് വിധേയയാക്കിയ ശേഷമാണ് വിട്ടയച്ചത്. തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുകയാണെന്നും, മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് ചോദ്യം ചെയ്യലില്‍ പൊലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഐഷ വെളിപ്പെടുത്തി.