ദില്ലി: റെയിൽപാളത്തിലെ തടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്ന സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. ത്രിനേത്ര എന്നാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര്. ഈ സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു.
ടെറെയ്ൻ ഇമേജിങ് ഫോർ ഡ്രൈവേഴ്സ് ഇൻഫ്രാറെഡ്, എൻഹാൻസ്ഡ്, ഒപ്റ്റിക്കൽ ആൻഡ് റഡാർ അസിസ്റ്റഡ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പൂര്‍ണരൂപം. ഉയര്‍ന്ന റെസലൂഷനിലുള്ള ഒപ്റ്റിക്കല്‍ വീഡിയോ ക്യാമറയുടെയും അൾട്രാസോണിക് തരംഗങ്ങൾ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാവും ഈ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം. റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗമാണ് ത്രിനേത്ര വികസിപ്പിക്കുന്നത്.
മഞ്ഞുകാലത്ത് ഉള്‍പ്പെടെ റെയിൽപാളത്തിലെ തടസങ്ങൾ കണ്ടെത്താന്‍ കഴിയുന്ന ഈ സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും മന്ത്രി വ്യക്തമാക്കി.