ഭോപ്പാല്‍: ഫോണില്‍ ആണ്‍കുട്ടിയുമായി സംസാരിച്ചതിനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുടി മുറിച്ചു. മധ്യപ്രദേശ് സോന്ധ്വയിലെ അലിര്ജാപൂരിലാണു സംഭവം. ഗ്രാമത്തിലെ തെരുവില്‍ പെണ്‍കുട്ടിയെ വടി ഉപയോഗിച്ചു പരസ്യമായി മര്ദിച്ചശേഷമാണു വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ മുടി മുറിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും നാലു പേരെ അറസ്റ്റ് ചെയ്തെന്നും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ധീരജ് ബാബര്‍ അറിയിച്ചു.