ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്തു നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ വാദം കേട്ട ജസ്റ്റീസ് ആര്. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദയാഹര്‍ജിക്കൊപ്പം നല്കിയ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്ന വാദം ന്യായികരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ആര്‍ട്ടിക്കിള്‍ 72 പ്രകാരം രാഷ്ട്രപതി തന്റെ അധികാരം പ്രയോഗിച്ചു. എക്സിക്യൂട്ടീവ് ഉത്തരവ് ജുഡീഷല്‍ അവലോകനത്തിന് വിധേയമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ അശോക് ഭൂഷണ്, എ.എസ്.ബോപ്പണ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.