ന്യൂഡല്‍ഹി: കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി വേണമെന്ന് ടി.എന്‍. പ്രതാപന് എംപി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് പ്രതാപന് രംഗത്തെത്തിയത്. ബിപിന്‍ റാവത്തിനെതിരെ നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വഴിതെറ്റിയതാണെന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രസ്താവന.