മുംബൈ: ചെമ്പൂര് തിലക് നഗറിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 14 -ാം നിലയില്‍ തീപിടുതത്തില്‍ മരണം ഏഴായി. തിലക് നഗറിലെ 35 നില കെട്ടിടത്തിന്റെ പതിന്നാലാം നിലയില്‍ ഇന്നലെ വൈകീട്ട് 7.46 ഓടുകൂടിയാണ് ആദ്യം തീ ശ്രദ്ധയില്‍പ്പെട്ടത്. 7.51 നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും അഗ്നിശമനാ സേന ഉദ്യോഗസ്ഥന് പറഞ്ഞു. തീ പൂര്‍ണ്ണമായി അണച്ചെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി വരുന്നേതെയൊള്ളൂവെന്ന് അഗ്നിശമന സേന അറിയിച്ചു.
മരിച്ചവരില്‍ ഭൂരിഭാഗവും 75 വയസ്സില്‍ മുകളിലുള്ളവരാണ്. തീപര്‍ന്നപ്പോള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാതിരുന്നവരാണ് മരിച്ചതെന്ന് കരുതുന്നു. മരിച്ച സുനിതാ ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമന് ജോഷി (83), സരള സുരേഷ് (52), ലക്ഷ്മിബെന്‍ പ്രേംജി (83) എന്നിവരെ തിരിച്ചറിഞ്ഞു. ഇവരുടെ അയല്‍വാസിയായിരുന്ന ഒരാള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ഒരു അഗ്നിശമന സേനാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ മറ്റു നിലകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിശമന സേനയുടെ 8 യൂണിറ്റ് ടാങ്കറുകളാണ് തീ അണയ്ക്കാന്‍ എത്തിയത്. തീപിടുത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്തിയിട്ടില്ല.