കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയില്‍ അഗ്നി ബാധ. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഒരാളുടെ കാലിന് പരിക്കേറ്റു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. റബീദ്ര സദന്-മൈതാന്‍ സ്റ്റേഷനുകള്ക്കിടയിലെത്തിയപ്പോഴാണ് ആദ്യ കോച്ചില്‍ നിന്ന് തീ ആളിപ്പടര്‍ന്നത്.
പതിനാറോളം യാത്രക്കാര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവരെല്ലാം പരിഭ്രാന്തരായിരുന്നു. പശ്ചിമ ബംഗാള്‍ അഗ്നിശമന സേനയും കൊല്‍ക്കത്ത പൊലിസ് ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് നല്‍കിയിരുന്നില്ല എന്ന് യാത്രക്കാര്‍ വിമര്‍ശനമുന്നയിച്ചു.