മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയിലെ ബിജെപി എം എൽ എ ടി രാജ് സിങ്. മുസ്ലിംകൾ ‘തുപ്പൽ ജിഹാദ്’ നടത്തുകയാണെന്ന് രാജ് സിങ് ആരോപിച്ചു.ഹൈദരാബാദിലെ ഭക്ഷണശാലകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍ തെലങ്കാനയിലെ പ്രമുഖ ബി.ജെ.പി നേതാവും എം.എല്‍.എയുമായ ടി. രാജാ സിങ്. ചില ആളുകള്‍ ‘തൂക്ക് ജിഹാദ്'(തുപ്പല് ജിഹാദ്) നടത്തുന്നുണ്ടെന്നും ഹിന്ദു പേരില്‍ മുസ്ലിംകള് സ്ഥാപനങ്ങള്‍ നടത്തുന്നതു തിരിച്ചറിയണമെന്നു തുടങ്ങുന്ന വിദ്വേഷ പരാമര്‍ശങ്ങളും നടത്തി എം.എല്‍.എ. വിദ്വേഷ പ്രസംഗങ്ങള്‍ക്കു മുന്‍പും വിവാദം സൃഷ്ടിച്ചിട്ടുള്ളയാളാണ് രാജാ സിങ്.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാരുകൾക്ക് സമാനമായി ഹോട്ടലുടമകളോട് അവരുടെ പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാർ ആവശ്യപ്പെടണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു, അടുത്തിടെ മധ്യപ്രദേശിൽ നടന്ന പരിപാടിയിലും ബിജെപി എംഎൽഎ മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.ആളുകളെ പറ്റിക്കാനായി മുസ്ലിംകള് ഹിന്ദു പേരില്‍ കടകള്‍ നടത്തുന്നുണ്ടെന്നും രാജാ സിങ് ആരോപിച്ചു. എന്നാല്‍, ഇപ്പോള്‍ കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് കൃത്യമായി പ്രദര്‍ശിപ്പിക്കേണ്ടി വന്നതുകൊണ്ട് ഹിന്ദു സഹോദരങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനാകുമെന്നും പ്രസംഗത്തില്‍ തുടരുന്നു.