തമിഴ്നാട് തിരുപ്പൂരിലെ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിർമ്മിക്കാനായി ഭൂമി നൽകി ഇസ്ലാംമത വിശ്വാസികൾ.ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമി ഭൂമി ക്ഷേത്രം നിർമ്മിക്കാൻ സൗജന്യമായി വിട്ടുനൽകിയത്. ക്ഷേത്ര ഭാരവാഹികൾ പ്രതിഷ്ഠാ ചടങ്ങുകളിൽ പ്രധാന അതിഥികളായി ക്ഷണിച്ചതും മുസ്ലീം സഹോദരങ്ങളെ തന്നെ. ഒറ്റപ്പാളയത്ത് 300ന് അടുത്ത് ഹൈന്ദവ കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇവർക്ക് ആരാധന നടത്താൻ അടുത്തെങ്ങും ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല.
ചടങ്ങിനെത്തിയവർക്ക് ഭക്ഷണം വിതരണം ചെയ്തത് ആർഎംജെ റോസ് ഗാർഡൻ മുസ്ലീം ജമാഅത്തിലുള്ളവരായിരുന്നു.ഒറ്റപ്പാളയത്ത് 300ന് അടുത്ത് ഹൈന്ദവ കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ആരാധന നടത്താൻ ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഒറ്റപ്പാളയത്തെ മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ മൂന്ന് സെന്റ് ഭൂമി വിട്ടുനൽകിയതോടെയാണ് ക്ഷേത്രം യാഥാർത്ഥ്യമായത്. എന്തായാലും പ്രദേശത്തെ കുട്ടികൾക്കെല്ലാം വലിയ ആഘോഷം തന്നെയായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ.