ബീഹാര്‍ : മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ രാജിവച്ചു. ജെ.ഡി.യുവിന്റെ നിയമസഭാകക്ഷി യോഗത്തിന് പിന്നാലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെ ജെ.ഡി.യു– ബി.ജെ.പി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ജെ.ഡി.യു, ബി.ജെ.പി, എച്ച്.എ.എം പാര്‍ട്ടികള്‍ മന്ത്രിസഭയില്‍ അംഗങ്ങളാകുമെന്നാണ് പുറത്തുവരുന്ന ധാരണ.