ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ആയുധങ്ങളുമായി അഞ്ച് ലഷ്കര്‍ ഭീകരര്‍ അറസ്റ്റില്‍. കര്‍ണയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും കുപ്വാര പോലീസും നടത്തിയ പരിശോനയിലാണ് ഇവരെ പിടികൂടിയത്.
റിയര്‍ സുധ്പോര കര്‍ണയിലെ താമസക്കാരനായ സഹൂര്‍ അഹമ്മദ് ഭട്ട് ആണ് ആദ്യം അറസ്റ്റിലായ പ്രതി.
ഇയാളില്‍ നിന്ന് ഒരു എകെ റൈഫിള്‍, എകെ മാഗസിന്, 20 എകെ റൗണ്ടുകള്‍, രണ്ട് പിസ്റ്റളുകള്‍, രണ്ട് പിസ്റ്റള്‍ മാഗസിനുകള്‍ എന്നവ ലഭിച്ചു. നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണയിലെ ഗാബ്രയില് താമസിക്കുന്ന ഖുര്‍ഷിദ് അഹമ്മദ് റാത്തര്‍, മുദാസിര്‍ ഷഫീഖ്, ഗുലാം സര്‍വാര്‍ റാത്തര്‍, ഖാസി ഫസല്‍ ഇല്ലാഹി എന്നിവരെയും പിടികൂടി.