പഞ്ചാബില്‍ നിന്നും വീണ്ടും പാക് ഡ്രോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചാബിലെ അട്ടാരിയില്‍ നിന്നാണ് ഡ്രോണ്‍ കണ്ടെത്തിയത്. തീവ്രവാദികള്‍ക്കായി ആയുധങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ ആകാമെന്നാണ് പറയുന്നത്.
തീവ്രവാദ കേസില്‍ പിടിയിലായ ആകാശ് ദീപ് ആണ് ഡ്രോണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്. യന്ത്രത്തകരാര്‍ മൂലം ഡ്രോണ്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അട്ടാരി ഗ്രാമത്തിലെ ഒരു നെല്‍വയലില്‍ ഉപേക്ഷിക്കുകയായിരുന്നു .
കഴിഞ്ഞയാഴ്ച ടാരന്‍ തരാനില്‍ നിന്നും പകുതി കത്തി നശിച്ച നിലയില്‍ ഒരു ഡ്രോണ്‍ പൊലീസുകാര്‍ കണ്ടെത്തിയിരുന്നു. പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തീവ്രവാദികള്‍ ഡ്രോണ്‍ കത്തിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന് വിവേക് ജോഹ്രി വ്യാഴാഴ്ച പഞ്ചാബ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.