ലോക്സഭയില്‍ നിന്നും ചെങ്കോല്‍ നീക്കണമെന്ന് സമാജ്വാദി പാര്‍ട്ടി. പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി എം.പി. മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആര്.കെ. ചൗധരിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയത്.
ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണംപ്രതിപക്ഷം ഇന്ത്യന്‍ സംസ്കാരത്തോട് അനാദരവ് കാണിക്കുകയാണെന്ന് ബി.ജെ.പി. വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് ചെങ്കോല്‍, സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി സ്ഥാപിച്ചത്.ചൗധരിയെ പിന്തുണച്ച് കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തി. ചെങ്കോല്‍ രാജാധികാരത്തെ സൂചിപ്പിക്കുന്നതാണെന്നും ആ യുഗം അവസാനിച്ചെന്നും കോണ്‍ഗ്രസ് എംപി മണിക്കം ടാഗോര്‍ പറഞ്ഞു.