നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യ ഉത്തരവാദികളെന്ന് പറയപ്പെടുന്ന രണ്ട് പേർ അറസ്റ്റിൽ. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിഹാറിലെ പട്നയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഇരുവരെയും ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചിരുന്നു.
തുടർന്നാണ് അറസ്റ്റ്. വിദ്യാർത്ഥികളെ ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയി ചോർന്ന ചോദ്യപേപ്പറുകൾ വിതരണം ചെയ്തത് മനീഷ് കുമാറാണെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. അശുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.