കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തിന്റെ സ്റ്റേജ് തകര്‍ന്നു. പട്ലിപുത്ര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രാഹുൽ ഗാന്ധി വേദിയിലേക്ക് കയറിയ ഉടൻ തന്നെ സ്റ്റേജ് തകർന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രാഹുലിനെ വളഞ്ഞു. എന്നാല്‍ രാഹുല്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് നടക്കുമ്പോൾ വേദി വീണ്ടും ചെറുതായി തകരുന്നതും വീഡിയോയിൽ കാണാം.
പാട്നയിലെ പ്രാന്തപ്രദേശത്തുള്ള പാലിഗഞ്ചിലെ പൊതുയോഗത്തിനിടെയയിരുന്നു സംഭവം. അതേസമയം മിസ ഭാരതിക്കായി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ രാഹുല്‍ മറന്നില്ല.അതേസമയം ജൂലൈ ഒന്നിന് ഏഴാം ഘട്ടം വോട്ടെടുപ്പ് കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും.