വാരാണസി: കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന ആരോപണം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്. അക്രമം കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.
ത്രിപുരയിൽ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. കേരളത്തിലും ബംഗാളിലും അക്രമം തുടരുന്നു. അവരുടെ ആശങ്ങളെ ഇല്ലാതാക്കാനാണ് കൊന്നുകളയുന്നത്. ഇതായിരുന്നു മോദിയുടെ വാക്കുകൾ. ജനങ്ങളോട് ഉത്തരവാദിത്തം ഉള്ള സർക്കാരിനെ ജനം തെരഞ്ഞെടുത്തു. അത് തന്റെ വിജയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. വോട്ടെണ്ണും മുന്പ് തന്നെ വിജയം ഉറപ്പായിരുന്നു. അതാണ് പാര്‍ട്ടി പ്രവര്‍ത്തകരിലുള്ള വിശ്വാസമെന്നും മോദി വിശദീകരിച്ചു.