രാജ്യത്തെ സ്കൂളുകൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ. ഒമ്പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളാകും ആദ്യം തുടങ്ങുക. അഞ്ച് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് വിവരം. സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എന്‍.സി.ഇ.ആര്.ടിയും ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടിയും ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. മാസ്ക് ധാരണം, സാമൂഹിക അകലം തുടങ്ങിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സ്കൂളുകൾക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മുതിർന്ന കുട്ടികളുടെ ക്ലാസുകൾ തുറക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ടെങ്കിലും ഇത് ഉടനുണ്ടാകില്ല.
പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങള്‍ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്കൂളുകള്‍ക്ക് സമയം നല്‍കിയേക്കും. രണ്ടു വിദ്യാര്‍ത്ഥികള്‍ ആറടി അകലത്തില്‍ ഇരിക്കണം. ഇത് പാലിക്കുമ്പോള്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. അതിനാൽ കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിര്‍ദ്ദേശം.