കര്‍വാര്‍: ഐഎന്‍എസ് വിക്രമാദിത്യയില്‍ തീ പടര്‍ന്ന് നേവല്‍ ഓഫീസര്‍ ലെഫ്. കമാന്‍ഡര്‍ ഡി.എസ്. ചൗഹാന് കൊല്ലപ്പെട്ടു. കര്‍വാര്‍ തീരത്തേക്ക് അടുക്കുന്നതിനിടെ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപിടിക്കുകയായിരുന്നു. ഇത് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥന് പൊള്ളലേറ്റത്.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം തീ നിയന്ത്രണ വിധേയമായെന്നും ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായില്ലെന്നും നാവിക ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ നാവിക സേന അന്വേഷണം ആരംഭിച്ചു.
ഇന്ത്യന്‍ നേവിയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിക്രമാദിത്യ 2014ല്‍ റഷ്യയില്‍നിന്ന് വാങ്ങിയത്. 230 കോടി ഡോളറിനാണ് ഇന്ത്യ ഇത് വാങ്ങിയത്.