മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ പഞ്ചസാര മില്ലില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. 80 ഓളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഷെവ്ഗോണിലെ ഗംഗാമയി പഞ്ചസാര മില്ലിലാണ് തീ പിടിത്തം ഉണ്ടായത്. പത്തിലേറെ അഗ്നിശമനാ സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മില്ലിലെ വസ്തുവകകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും വ്യക്തമായിട്ടില്ല. മില്ലിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് യൂണിറ്റിലേക്കും തീ പടരുകയായിരുന്നു. പ്രദേശവാസികള്‍ തന്നെയാണ് തീപിടിത്തം കണ്ടയുടനെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്.