ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം നാണംകെട്ടതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
സമാധാന ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്ക ആഹ്വാനം ചെയ്യുകയും ചെയ്തു. ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും അദ്ദേഹം ആഭ്യന്തരമന്ത്രി പദവി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിന് ഇടയാക്കിയത്. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര, ഡല്‍ഹി സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും സോണിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി എവിടെയായിരുന്നു? കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു? എന്ന ചോദ്യങ്ങളും സോണിയ ചോദിച്ചു.