ലക്നോ: ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ മരിച്ചയാള്‍ക്ക് ‘ശോഭന ഭാവി’ നേര്‍ന്നുകൊണ്ട് ഗ്രാമമുഖ്യന് മരണ സര്‍ട്ടിഫിക്കറ്റ് നല്കി. സിര്വാരിയ ഗ്രാമത്തിലെ അസോഹാ ബ്ലോക്കിലാണ് സംഭവം. കഴിഞ്ഞ മാസം 22ന് മരിച്ച ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.
ലക്ഷ്മി ശങ്കറുടെ മകനാണ് ഗ്രാമമുഖ്യനായ ബാബുലാലിനു മുന്നില്‍ മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്കാന് മാത്രമല്ല, അതില്‍ ശോഭനമായ ഭാവി നേര്‍ന്ന് ആശംസ അറിയിക്കാനും ബാബുലാല്‍ തയാറായി. സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.