വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. അരവിന്ദ് കെജ്രിവാളിൻ്റെ തടങ്കൽ കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്
അതേസമയം, അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷ ജൂലൈ 29-ന് സുപ്രീം കോടതി പരിഗണിക്കും. ജയിൽ മോചിതനാകാതിരിക്കാൻ തെളിവുകളുടെ അഭാവത്തിലാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജ്രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി അടുത്തിടെ ചൂണ്ടിക്കാട്ടി. എന്നാൽ അരവിന്ദ് കെജ്രിവാൾ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചുവെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.