വിവാദമായ സനാതന ധര്‍മ പരാമര്‍ശത്തില്‍ കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം.ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു.കേസ് ഓഗസ്റ്റ് 8ന് കോടതി വീണ്ടും പരിഗണിക്കും.
വിവാദ പരാമര്‍ശത്തില്‍ ബംഗളൂരു സ്വദേശിയായ സാമൂഹിക പ്രവര്ത്തകന് നല്കിയ പരാതിയിലായിരുന്നു ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തത്. സുപ്രീംകോടതി അടക്കം ഉദയനിധിയെ ഈ പരാമർശത്തിന്റെ പേരിൽ വിമർശിച്ചിരുന്നു. പ്രകോപനപരമായ പരമാർശം നടത്തിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ നീക്കത്തെയായിരുന്നു അന്ന് കോടതി വിമർശിച്ചത്.