ഉത്തര്‍പ്രദേശിലെ ബറേലിയിൽ വിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല് ഇല്ലായിരുന്നുവെന്ന് ആരോപിച്ച് സംഘര്‍ഷം.ബറേലിയിലാണത്രെ സംഭവം നടന്നത്. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ ലെഗ് പീസ് ഇല്ലായിരുന്നു എന്നും പറഞ്ഞ് വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.
നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. ബന്ധുക്കള്‍ പരസ്പരം ആക്രോശിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അര മണിക്കൂറോളം നീണ്ടുനിന്നു. ആദ്യം ഉന്തും തള്ളുമായിരുന്നെങ്കിൽ സംഭവം കൈവിട്ടു പോവുകയാണ്. പിന്നീടത് വലിയ തല്ലിലേക്കും കടന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. കസേരകളെടുത്ത് വരെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നത് കാണാം.